2017-ൽ മലയാളഭാഷാസാഹിത്യപഠനകേന്ദ്രമായി ആരംഭിച്ച 'കിളിപ്പാട്ട്' മലയാളം ഐച്ഛികത്തിന്റെ പഠനമേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തി. പരീക്ഷയുടെ മാറ്റങ്ങൾക്ക് അനുസൃതമായ അദ്ധ്യാപനശൈലിയാണ് നാലുവർഷം കൊണ്ട് 'കിളിപ്പാട്ട്' നെ കേരളത്തിലെ മികച്ച അക്കാഡമിയാക്കി മാറ്റിയത്. മലയാളഭാഷാസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും നേടിയ ഗവേഷകനും നാടക കവിതാരംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന ബി. അരുൺ കുമാർ ആണ് 'കിളിപ്പാട്ട്'ലെ പ്രധാന അദ്ധ്യാപകൻ. സതീഷ് ബാലകൃഷ്ണൻ (ഐ.എഫ്.എസ്.2017) വിഷ്ണുരാജ് (ഐ.എ.എസ്-2018) ശ്രീധന്യ സുരേഷ് (ഐ.എ.എസ്-2018) അനീസ് എസ് (ഐ.എഫ്.എസ്-2020) എന്നിവർക്ക് മികച്ച നേട്ടം കൈവരിയ്ക്കുവാൻ 'കിളിപ്പാട്ട്'ലെ വ്യതിരിക്തമായ പഠനപദ്ധതികളും പരിശീലനവും അദ്ധ്യാപകന്റെ വിഷയപരിജ്ഞാനവും മാർഗ്ഗനിർദ്ദേശങ്ങളും സാധ്യതാ ചോദ്യങ്ങളെ സംബന്ധിച്ച് ബലവത്തായ വീക്ഷണങ്ങളും അനിഷേധ്യമായ പങ്കു വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ താല്പര്യങ്ങളും ആവശ്യങ്ങളും ഹൃദയംഗമമായി പരിഗണിച്ച് നടപ്പിലാക്കുന്ന 'കിളിപ്പാട്ട്' കേവലം സ്ഥാപനത്തിനുപരിയായി സൗഹൃദത്തിന്റെ ഭാസുരമായ ഇടമാണ്. മലയാളത്തിന്റെ സുഭദ്രമായ ഒരിടം.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.