മുന്നൂറിലധികം മാർക്കുവാങ്ങാൻകഴിയുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ക്ലാസ്സുകളാണ് 'കിളിപ്പാട്ട്'ൽ നിന്നും ലഭിക്കുന്നത്. സിലബസിനകത്തും പുറത്തുമുള്ള പാഠ്യഭാഗങ്ങൾ സമഗ്രമായി ലഭിക്കുന്ന മികച്ച ക്ലാസ്സുകൾ ആണ് 'കിളിപ്പാട്ട്'ലേത്. വിഷയത്തെ ചരിത്രപരമായും വിമർശനാത്മകമായും സമീപിക്കുന്ന അദ്ധ്യാപനശൈലി പഠിതാക്കളെ ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതുവാൻ പ്രാപ്തരാക്കുന്നു.
250 മാർക്കുവീതം യൂണിറ്റ്,പേപ്പർ പ്രകാരം 'എഴുത്തടവുകൾ' എന്ന പേരിൽ നടക്കുന്ന തീവ്രമായ എഴുത്തു പരിശീലനം 'കിളിപ്പാട്ട്'ന്റെ മുഖമുദ്രയാണ്. കൈയ്യക്ഷരം, വേഗത, ശൈലി,ചോദ്യാനുസൃതമായ ഉത്തര നിർമ്മാണം സമയക്രമീകരണം എന്നിവയ്ക്ക് സമാനതകളില്ലാത്ത കനപ്പെട്ട പരിശീലനവും പിൻബലവുമാണ് 'കിളിപ്പാട്ട്'ന്റെ ടെസ്റ്റ് സീരിസ് നൽകുന്നത്.
ചോദ്യത്തിന്റെ സ്വഭാവം വേഗത്തിൽ മനസ്സിലാക്കുന്നതിനും മാർക്കിനനുസരിച്ച് സ്ഥലപരിമിതിയ്ക്കുള്ളിൽ സമയബന്ധിതമായി മെച്ചപ്പെട്ട ഉത്തരങ്ങളെ നിർമ്മിക്കുന്നതിനും മൂന്നുമണിക്കൂർ കൊണ്ട് പത്തൊൻപത് ചോദ്യങ്ങളെ വിവരണാത്മകമായി കൈകാര്യം ചെയ്യുന്നതിനും ഉചിതമായ മാർഗ്ഗദർശനമാണ് 'കിളിപ്പാട്ട്' നൽകുന്നത്. പഠനവും പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികസമ്മർദ്ധങ്ങളെ തരണം ചെയ്യാനുള്ള വ്യക്തിഗതമായ പരിചരണം 'കിളിപ്പാട്ട്'ന്റെ ഉത്കൃഷ്ടതയാണ്.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.